Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Rahul Gandhi

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക ചൊ​വ്വാ​ഴ്ച പു​റ​ത്തി​റ​ക്കും

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക ചൊ​വ്വാ​ഴ്‌​ച പു​റ​ത്തി​റ​ക്കും. സാ​മൂ​ഹി​ക നീ​തി​ക്ക് ഊ​ന്ന​ൽ ന​ൽ​കി​ക്കൊ​ണ്ടു​ള്ള പ്ര​ക​ട​ന​പ​ത്രി​ക​യാ​ണ് പു​റ​ത്തി​റ​ക്കു​ന്ന​തെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ഓ​രോ കു​ടും​ബ​ത്തി​നും ജോ​ലി​യും ഉ​പ​ജീ​വ​ന​വും ഉ​ൾ​പ്പെ​ടെ​യു​ള്ള തേ​ജ​സ്വി യാ​ദ​വി​ന്‍റെ വാ​ഗ്ദാ​ന​ങ്ങ​ളും സൗ​ജ​ന്യ വൈ​ദ്യു​തി, സ​ബ്‌​സി​ഡി​യു​ള്ള ഗ്യാ​സ് സി​ലി​ൻ​ഡ​റു​ക​ൾ തു​ട​ങ്ങി​യ കോ​ൺ​ഗ്ര​സി​ന്‍റെ വാ​ഗ്ദാ​ന​ങ്ങ​ളും ചേ​ർ​ത്താ​യി​രി​ക്കും പ്ര​ക​ട​ന​പ​ത്രി​ക.

ബു​ധ​നാ​ഴ്ച മു​സ​ഫ​ർ​പു​രി​ലും ദ​ർ​ഭം​ഗ​യി​ലും ന​ട​ക്കു​ന്ന സം​യു​ക്ത റാ​ലി​ക​ളി​ൽ തേ​ജ​സ്വി​യും രാ​ഹു​ൽ ഗാ​ന്ധി​യും പ്ര​സം​ഗി​ക്കും. ബി​ഹാ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​സാ​ന്നി​ധ്യം സം​ബ​ന്ധി​ച്ച് എ​ൻ​ഡി​എ ചോ​ദ്യ​മു​യ​ർ​ത്തി​യി​രു​ന്നു.

 

 

Latest News

Up